തിരുവനന്തപുരം: സാങ്കേതിക വിദ്യയിലെ മാറ്റങ്ങൾക്ക് അനുസരിച്ച് തൊഴിൽ നേടിയെടുക്കുന്നതിനെക്കുറിച്ച് ടെക്നോപാർക്കിലെ അക്വബിറ്റ്സ് ടെക്‌നോളജീസുമായി സഹകരിച്ച് കേരള ഐ.ടി പാർക്ക്സ് നാളെ വൈകിട്ട് 4 മുതൽ 5വരെ വെബിനാർ നടത്തും. അക്വബിറ്റ്സ് ടെക്നിക്കൽ ടീം ലീഡ് പ്രണോയ് ദേവ്.എസ്, ചീഫ് ടെക്നിക്കൽ ഓഫീസർ ചാരുഷ്.എസ് എന്നിവർ നേതൃത്വം നൽകും. അക്വബിറ്റ്സ് ചീഫ് ഹ്യൂമൻ റിസോഴ്സ് ഓഫീസർ റോയ്സ്റ്റൺ ഫെർണാണ്ടസ് മോഡറേറ്ററാകും. രജിസ്‌ട്രേഷന്: https://bit.ly/3QuyEjF