
പാറശാല:പാറശാല ഗ്രാമ പഞ്ചായത്ത് ബഡ്‌സ് സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷത്തിന്റെ ഉദ്‌ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ജുസ്മിത നിർവഹിച്ചു.പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജി.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ബിജു,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.വീണ,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.ടി.അനിതാ റാണി,മെമ്പർമാരായ എം.സുനിൽ,മായ,അനിത,ഓമന,താര, മഹിളകുമാരി,സുധാമണി,ബ്ലോക്ക് പഞ്ചായത്ത് അംഗം നിർമ്മലകുമാരി,പഞ്ചായത്ത് സെക്രട്ടറി വി.ജി.ഗോപകുമാർ, അസിസ്റ്റന്റ് സെക്രട്ടറി എ.വി.അജിതകുമാരി, ബഡ്‌സ് സ്‌കൂൾ റ്റീച്ചർ ഷൈല,പി.ടി.എ പ്രസിഡന്റ് അലാവുദീൻ തുടങ്ങിയവർ സംസാരിച്ചു.കാനറാ ബാങ്ക് മാനേജർ അരുൺ മുഖ്യാതിഥിയായി. ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളൂം ഓണസദ്യയും സംഘടിപ്പിച്ചിരുന്നു.