വെള്ളറട:ആറാട്ടുകുഴി ഈശ്വരപിള്ള മെമ്മോറിയൽ വനകേരള വായനശാലയുടെ 46ാം മത് വാർഷികവും ഓണാഘോഷവും ഇന്ന് തുടങ്ങും.രാവിലെ 10ന് അത്തപ്പൂക്കളമൊരുക്കൽ തുടങ്ങി ആഘോഷങ്ങൾക്ക് കെ.വി. രാജേന്ദ്രൻ പതാക ഉയർത്തും. സെപ്റ്റംബർ 6 രാവിലെ 10ന് കായികമത്സരങ്ങൾ,7ാം തിയതി രാവിലെ 10 ന് വടംവലി മത്സരം,11മണിമുതൽ കലാമത്സരങ്ങൾ,2മണി മുതൽ ആട് ലേലം,8ാംന് വൈകിട്ട് 4 മുതൽ വർണ്ണ ശബളമായ ഇരുചക്രവാഹന ഘോഷയാത്ര ആറാട്ടുകുഴിയിൽ നിന്നും കത്തിപ്പാറ,പന്നിമല,കാക്കതൂക്കി,ആനപ്പാറ,വെള്ളറട,കലിങ്കുനട, പനച്ചമൂട്,നെല്ലിശ്ശേരി വഴി ആറാട്ടുകുഴിയിൽ സമാപിക്കും. 9ാം തിയതി വൈകിട്ട് 5 ന് സാംസ്കാരിക സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസി‌ഡന്റ് എം.രാജ് മോഹൻ ഉദ്ഘാടനം ചെയ്യും.മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.എൽ രാജ് മുഖ്യ പ്രഭാഷണം നടത്തും.സീരിയൽ താരം ആർ.രാഹുൽ മുഖ്യാതിഥിയായിരിക്കും.ആഘോഷക്കമ്മിറ്റി പ്രസിഡന്റ് മുരുകൻ എസ്. കെ അദ്ധ്യക്ഷത വഹിക്കും.തുടർന്ന് വിജയികളെ യോഗത്തിൽ അനുമോദിക്കും. രാത്രി 7.30 മുതൽ തിരുവനന്തപുരം ജോസ്കോയുടെ ഗാനമേള. ആഘോഷം സെപ്തംബർ 9ന് സമാപിക്കും.