
നീലേശ്വരം(കാസർകോട്): മാതൃഭൂമി കണ്ണൂർ യൂണിറ്റിലെ സബ് എഡിറ്റർ നീലേശ്വരം കുഞ്ഞാലിൻകീഴിലെ രജിത് (42) ട്രെയിൻ തട്ടി മരിച്ചു.ഞായറാഴ്ച രാത്രി വീട്ടിൽ നിന്ന് സാധനം വാങ്ങാൻ പുറപ്പെട്ടതായിരുന്നു റെയിൽവെ മേല്പാലത്തിന് സമീപത്ത് കൂടി നടന്ന് പോകുന്നതിനിടയിൽ ട്രെയിൻ തട്ടുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ തൊട്ടടുത്ത സഹകരണ ആശുപത്രിയിലും പിന്നാലെ പിന്നീട് മംഗളൂരുിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരണം സ്ഥിരീകരിച്ചു.
കുഞ്ഞാലിൻ കീഴിലെ റിട്ടയേർഡ് അദ്ധ്യാപക ദമ്പതികളായ കെ.കുഞ്ഞിരാമന്റെയും വി.വി.രമയുടെയുടെയും മകനാണ്. ഭാര്യ: സന്ധ്യ(ഫാർമസിസ്റ്റ് ജില്ല ആയുർവേദ ആശുപത്രി കാഞ്ഞങ്ങാട്) മക്കൾ: അമേയ, അനേയ.സഹോദരങ്ങൾ സരിത, പരേതനായ സജിത്.