ഇടുക്കി : ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ രണ്ടാം വർഷത്തിൽ ഒഴിവുള്ള ലാറ്ററൽ എൻട്രി സീറ്റുകളിലേക്ക് ഇന്ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. പ്ലസ്ടു സയൻസ്/വി.എച്ച്.എസ്.ഇ/ഐ.ടി.ഐ/കെ.ജി.സി.ഇ പാസായ വിദ്യാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി രക്ഷകർത്താക്കളോടൊപ്പം കോളജിൽ നേരിട്ട് ഹാജരാകണം. ബയോമെഡിക്കൽ , കമ്പ്യൂട്ടർ ഹാർഡ്‌വെയർ , കമ്പ്യൂട്ടർ , ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എന്നീ ഡിപ്ലോമ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. റാങ്കിന്റെ വിവരങ്ങൾ www.polyadmission.org/let വെബ്സൈറ്റിൽ ലഭിക്കും. എസ്.സി/എസ്.ടി/ഒ.ഇ.സി/ഒ.ബി.സി-എച്ച് വിദ്യാർഥികൾക്ക് ഫീസിളവ് ലഭിക്കും. ഫോൺ: 04862 297617, 9447847816, 85470 05084.