തിരുവനന്തപുരം: കൈമനം ഗവ. വനിതാ പോളിടെക്‌നിക് കോളേജിലെ കമ്പ്യൂട്ടർ (ഹിയറിംഗ് ഇമ്പയേഡ്) വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ മൂന്നു ആംഗ്യഭാഷ പരിഭാഷ അദ്ധ്യാപകരുടെ തസ്തികകളിൽ താത്കാലിക ഒഴിവുണ്ട്. ആർ.സി.ഐ അംഗീകാരത്തോടെ എം.എസ്.ഡബ്ല്യൂ / എം.എ സോഷ്യോളജി/എം.എ സൈക്കോളജി ആൻഡ് ഡിപ്ലോമ ഇൻ സൈൻ ലാംഗ്വേജ് ഇന്റർപ്രെറ്റേഷൻ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്തംബർ ഒന്നിന് രാവിലെ 10ന് സർക്കാർ വനിതാ പോളിടെക്‌നിക് കോളേജ് പ്രിൻസിപ്പൽ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം.