നെയ്യാറ്റിൻകര:തിരുവനന്തപുരം ജില്ലയിലെ പ്രാദേശിക വാർത്താ രംഗത്തെ മികച്ച ജേർണലിസ്റ്റുകൾക്കും ഫോട്ടോഗ്രാഫർക്കുമുള്ള പ്രഥമ സ്വദേശാഭിമാനി മീഡിയ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു.ദൃശ്യമാദ്ധ്യമ രംഗത്തെ മികച്ച റിപ്പോർട്ടിംഗിന് മാതൃഭൂമി നെയ്യാറ്റിൻകര ലേഖകനായിരുന്ന അഡ്വ.ബാലരാമപുരം എൻ.രാജന്റെ പേരിലുള്ള അവാർഡ് നൽകും.പത്രമാദ്ധ്യമ രംഗത്ത് ബൈലൈൻ സ്റ്റോറികൾ പരിഗണിച്ച് മാധ്യമം ലേഖകനായിരുന്ന അമരവിള അഷ്റഫിന്റെ പേരിലുള്ള അവാർഡ് നൽകും. മാതൃഭൂമി കുഴിത്തുറ ലേഖകനായിരുന്ന ശ്രീകുമാറിന്റെ സ്മരണാർത്ഥമാണ് ന്യൂസ് ഫോട്ടോഗ്രഫി അവാർഡ്. 2022 ജനുവരി 1 മുതൽ ജൂൺ 30 വരെയുളള വാർത്തകളും ഫോട്ടോയുമാണ് അവാർഡിന് പരിഗണിക്കുക. ദൃശ്യമാദ്ധ്യമ രംഗത്തെ വാർത്തകൾ ഡി.വി.ഡി അല്ലെങ്കിൽ പെൻഡ്രൈവിലും പത്ര മാദ്ധ്യമ രംഗത്തെയും ഫോട്ടോഗ്രഫി രംഗത്തെയും അവാർഡുകൾക്ക് വാർത്തകളുടെ കോപ്പിയും അപേക്ഷയോടൊപ്പം അയയ്ക്കണം.പ്രശസ്തി പത്രവും ശില്പവുമടങ്ങിയ അവാർഡുകൾ സ്വദേശാഭിമാനിയുടെ നാടുകടത്തൽ ദിനമായ സെപ്തംബർ 26 ന് നൽകും.സെക്രട്ടറി,സ്വദേശാഭിമാനി ജേർണലിസ്റ്റ് ഫോറം,പ്രസ് ക്ലബ്ബ്, അക്ഷയാ കോംപ്ലക്സ്, നെയ്യാറ്റിൻകര എന്ന വിലാസത്തിൽ സെപ്തംബർ 15 ന് മുൻപ് അപേക്ഷിക്കണം, കൂടുതൽ വിവരങ്ങൾക്ക് 9995333449, 9895451515