കുളത്തൂർ:അരശുംമൂട് റസിഡന്റ്‌സ് അസോസിയേഷൻ പൊതുയോഗവും കുടുംബസംഗമവും ഓണാഘോഷവും സെപ്റ്റംബർ 3 ,4 തീയതികളിൽ അരശുംമൂട് കാറ്റിൽ സ്കൂൾ ഒാഡിറ്റോറിയത്തിൽ വൈകിട്ട് 3ന് അഡ്വ.വി.കെ.പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും.അസോസിയേഷൻ പ്രസിഡന്റ് എസ്.ആർ.ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ അസോസിയേഷൻ സെക്രട്ടറിഎസ്.ഗോപകുമാർ റിപ്പോർട്ട് അവതരിപ്പിക്കും.കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മീഷണർ സി.എസ്.ഹരി,നാടകകൃത്ത് പ്രഫ.ജി.ഗോപാലകൃഷ്‌ണൻ,സിനിമ ടി.വി.താരങ്ങളായ ഉമാ നായർ, ഞെക്കാട് രാജൻ,കൗൺസിലർ എ.ശ്രീദേവി,ഫ്രാക്ക് പ്രസിഡന്റ് രാഘുനാഥൻ നായർ,സെക്രട്ടറി ആർ.ശ്രീകുമാർ, അജിത്ത്.എ.എസ് തുടങ്ങിയവർ സംസാരിക്കും.