തിരുവനന്തപുരം: പുനഃപരിശോധനാ സമിതി സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ച് പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ ആവശ്യപ്പെട്ടു. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജോയിന്റ് കൗൺസിൽ സംഘടിപ്പിച്ച സംസ്ഥാന സമര പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ കാൽ ലക്ഷം ജീവനക്കാർ ഒക്‌ടോബർ 26ന് നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിന് മുന്നോടിയായാണ് സമര പ്രഖ്യാപന കൺവെൻഷൻ സംഘടിപ്പിച്ചത്.
ജോയിന്റ് കൗൺസിൽ ചെയർമാൻ കെ.ഷാനവാസ് ഖാൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.എ.ശിവൻ സമര പ്രഖ്യാപന പ്രമേയം അവതരിപ്പിച്ചു. കെ.ജി.ഒ.എഫ് ജനറൽ സെക്രട്ടറി ഡോ.വി.എം. ഹാരിസ്, എ.കെ.എസ്.ടി.യു സംസ്ഥാന ട്രഷറർ കെ.എസ്.ഭരതരാജൻ മാസ്റ്റർ, ജോയിന്റ് കൗൺസിൽ നേതാക്കളായ നരേഷ്‌കുമാർ കുന്നിയൂർ, എം.എസ്.സുഗൈതകുമാരി, പി.എസ്.സന്തോഷ് കുമാർ, എസ്.സജീവ്, കെ.മുകുന്ദൻ എന്നിവർ സംസാരിച്ചു.ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ സ്വാഗതവും കെ.മുകുന്ദൻ നന്ദിയും പറഞ്ഞു.