തിരുവനന്തപുരം: നഗരസഭയുടെ ജനക്ഷേമ വികസനത്തെ തടസപ്പെടുത്തുന്ന യു.ഡി.എഫ് ബി.ജെ.പി രാഷ്ട്രീയത്തിനെതിരെ എൽ.ഡി.എഫ് സംഘടിപ്പിച്ച വികസന ജാഥകൾ ഇന്നലെ സമാപിച്ചു. നഗരസഭയ്ക്ക് മുന്നിൽ അവസാനിച്ച ജാഥയുടെ സമാപന സമ്മേളനം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ എം.വിജയകുമാർ ഉദ്ഘാടനം ചെയ്തു.
സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ,സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം പള്ളിച്ചൽ വിജയൻ,മുൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, ഡെപ്യൂട്ടി മേയർ പി.കെ. രാജു, സി.പി.ഐ ജില്ലാ കൗൺസിൽ അംഗം എസ്.അജയകുമാർ, ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് പീരു മുഹമ്മദ്, മേയർ ആര്യാ രാജേന്ദ്രൻ,പാളയം രാജൻ, എസ്.എം. ബഷീർ തുടങ്ങിയവർ പങ്കെടുത്തു.