ഉദിയൻകുളങ്ങര: കേരള കൗമുദി ബോധപൗർണമി ക്ലബ് കുമാരനാശാൻ സംസ്കാരികവേദി, നെയ്യാറ്റിൻകര എക്സൈസ്, നെയ്യാറ്റിൻകര പൊലീസ്, പത്രപ്രവർത്തക സംഘടന കെ.ആർ.എം.യു, മേജർ രവീസ് ട്രെയിനിംഗ് അക്കാഡമി ഉദിയൻകുളങ്ങര, കേരള ലഹരി നിർമ്മാർജ്ജനസമിതി എന്നിവരുടെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 9.30ന് അരുവിപ്പുറത്ത് നിന്ന് നെയ്യാറ്റിൻകര സ്വദേശാഭിമാനി പ്രതിമയ്ക്ക് മുന്നിൽ വരെ ദീപശിഖാ സന്ദേശ യാത്ര നടത്തും.
കേരള കൗമുദി ഡെപ്യൂട്ടി ജനറൽ മാനേജർ ആർ.ചന്ദ്രദത്ത് അദ്ധ്യക്ഷനാകുന്ന ദീപശിഖാ സന്ദേശ യാത്ര സിനിമാതാരം കൊച്ചുപ്രേമൻ ഉദ്ഘാടനം ചെയ്യും. അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. യോഗത്തിൽ കുമാരനാശാൻ അവർഡ് ജേതാക്കൾക്ക് ആദരവ് നൽക്കും. കുമാരനാശാൻ സാംസ്കാരിക വേദി രക്ഷാധികാരിയായ മുൻ എം.എൽ.എ എ.ടി. ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തും. നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ വി.കെ.രാജ്‌മോഹൻ,ബി.ജെ.പി സംസ്ഥാന വക്‌താവ് സന്ദീപ് വചസ്പതി, ജില്ലാപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി വിദ്യാഭ്യാസ ചെയർപേഴ്സൺ വി.ആർ. സലൂജ, പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേന്ദ്രൻ, കൊല്ലയിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.എസ്.നവനീത് കുമാർ, നെയ്യാറ്റിൻകര സർക്കിൾ ഇൻസ്‌പെക്ടർ കെ.ആർ.ബിജു, നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷാജഹാൻ, നഗരസഭ ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ ഷിബു രാജ്കൃഷ്ണ, ലഹരി നിർമ്മാർജന സമിതി സംസ്ഥാന പ്രസിഡന്റ് രാജൻ അമ്പൂരി, ഡോ. വേണുഗോപാലൻ നായർ, ദീർഘ ദൂര ഓട്ടക്കാരൻ ധനുവച്ചപുരം ബാഹുലേയൻ, കുമാരനാശാൻ സംസ്കാരികവേദി പ്രസിഡന്റ് കൊറ്റാമം മധുസൂദനൻ, ജനറൽ സെക്രട്ടറി അനി വേലപ്പൻ, സെക്രട്ടറി പെരുങ്കടവിള ഹരി, കെ.ആർ.എം.യു ജില്ലാ പ്രസിഡന്റ് കൃഷ്ണകുമാർ,കുമാരനാശാൻ വനിതാ പ്രസിഡന്റ് അമരവിള സതി കുമാരി,കമുവിൽകോട് ഗീതു എന്നിവർ പങ്കെടുക്കും.