bb

വർക്കല : ബൈക്കിൽ കാറിടിച്ച് ചികിത്സയിലായിരുന്ന വെട്ടൂർ വെന്നിക്കോട് വലയന്റെകുഴി കുന്നിൽ ചരുവിള വീട്ടിൽ ശിവപ്രകാശ് (42) മരിച്ചു. ഇക്കഴിഞ്ഞ 18ന് ഉച്ചക്ക് 3 മണിയോടെ പരവൂരിനുസമീപം പുത്തൻകുളത്തുവച്ചാണ് അപകടം . ജോലി കഴിഞ്ഞു വർക്കല ഭാഗത്തേക്ക് ബൈക്കിൽ വരവേ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. തിരു.മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെയാണ് മരിച്ചത്. പരവൂർ സപ്ലൈ‌കോയിലെ ചുമട്ടു തൊഴിലാളിയാണ്. ഭാര്യ പ്രിയ എട്ടു മാസം ഗർഭിണിയാണ്. മകൻ: ശിവാനന്ദൻ.