
തിരുവനന്തപുരം: ഇലക്ട്രോണിക്‌സ് വിഭാഗവും ഫിസിക്‌സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗവും കമ്പ്യൂട്ടർ സയൻസ് വിഭാഗവും ഐ.ക്യു.എ.സിയും സംയുക്തമായി നാഷണൽ കോളേജിൽ സംഘടിപ്പിച്ച 'ഇൻസൈറ്റോ നാഷണൽ 2022' പദ്ധതിക്ക് തുടക്കമായി കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.വി.പി.മഹാദേവൻ പിള്ള ഉദ്ഘാടനം ചെയ്തു. മനാറുൽ ഹുദാ ട്രസ്റ്റ് അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടർമുഹമ്മദ് ഇക്ബാൽ അദ്ധ്യക്ഷത വഹിച്ചു.ഐ.ക്യൂ.എ.സി കോ ഓർഡിനേറ്ററും ബയോടെക്‌നോളജി ഡിപ്പാർട്ട്‌മെന്റ് മേധാവിയുമായ എൻ.ഷബീർ അഹമ്മദ്, കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ഡോ.ആൽവിൻ.ഡി, ഇലക്ട്രോണിക്‌സ് വിഭാഗം മേധാവി എ.സുധീർ, നാഷണൽ കോളേജ് പ്രിൻസിപ്പൽ ഡോ.എസ്.എ ഷാജഹാൻ, വൈസ് പ്രിൻസിപ്പൽ ജസ്റ്റിൻ ഡാനിയേൽ എന്നിവർ സംസാരിച്ചു.