തിരുവനന്തപുരം:കേരള ചേരമർ സംഘം കടകംപള്ളി ശാഖയുടെ നേതൃത്വത്തിൽ അയ്യങ്കാളി ജയന്തി ആഘോഷിച്ചു. കെ.സി.എസ് സംസ്ഥാന പ്രസിഡന്റ് കടകംപള്ളി മണിലാൽ ഉദ്ഘാടനം ചെയ്തു.ശാഖാ വൈസ് പ്രസിഡന്റ് മോഹനൻ അദ്ധ്യക്ഷനായി. ശാഖാസെക്രട്ടറി എസ്.പ്രവീൺ, സംസ്ഥാന കമ്മിറ്റി അംഗം എ.ജി.സെൻ,ജോയിന്റ് സെക്രട്ടറി കെ.സന്ദീപ്, ട്രഷറർ ബി.എസ്.വിമൽകുമാർ, എസ്.എൽ.ഷിബു, സോമൻ തുടങ്ങിയവർ പങ്കെടുത്തു. ജയ് ഭീം അംബേദ്കർ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലും അയ്യങ്കാളി ജയന്തി ആഘോഷിച്ചു.ട്രസ്റ്റ് ചെയർമാൻ ജോസഫ് തോമസ് അദ്ധ്യക്ഷനായി. പ്രസിഡന്റ് സാബു തോമസ് ഉദ്ഘാടനം ചെയ്തു. വണ്ടിത്തടം വത്സരാജ്, പി.ജിപ്രേംസാഗർ, അനിൽ വണ്ടിത്തടം എന്നിവർ പ്രസംഗിച്ചു.