
ബാലരാമപുരം:പള്ളിച്ചൽ പഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണം വിപണനമേള ഐ.ബി. സതീഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ടി മല്ലിക അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എ. ടി മനോജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.ശശികല,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.വിജയൻ,സി.ആർ.സുനു എന്നിവർ സംസാരിച്ചു.കാട്ടാക്കട മണ്ഡലത്തിൽ നടപ്പിലാക്കിയ നമ്മുടെ പൂക്കൾ നമ്മുടെ ഓണം എന്ന പദ്ധതിയിലൂടെ വിളവെടുത്ത പൂക്കൾ അത്തം മുതൽ തിരുവോണം വരെ പത്ത് ദിവസവും മേളയിലൂടെ വില്പന നടത്തും.രാവിലെ പത്ത് മുതൽ രാത്രി എട്ട് വരെയാണ് പ്രവർത്തനം. മേളയുടെ ഭാഗമായി എല്ലാദിവസവും പഞ്ചായത്തിലെ കലാകാരൻമാർ ഒരുക്കുന്ന കലാവിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്.