
ഉദിയൻകുളങ്ങര: പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ തത്തിയൂര്‍ വാർഡിൽ സാഫല്യം ജെ.എൽ.ജി ഗ്രൂപ്പ് ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയുംസംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ കൃഷിയുടെ വിളവെടുപ്പ് ഉത്സവം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കാനക്കോട് ബാലരാജ്, പഞ്ചായത്ത് അംഗങ്ങളായ കാക്കണം മധു, ജയചന്ദ്രൻ കെ.എസ്, ചിത്ര.വി.എ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഹരിഹരൻ ബോസ്, കൃഷി ഓഫീസര്‍ മേരിലത, കൃഷി അസിസ്റ്റന്റ് ഷിബു, എ.ഡി.എസ് പ്രസിഡന്റ് ഉഷകുമാരി, എ.ഡി.എസ് സെക്രട്ടറി ബിന്ദു, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.