1

വിഴിഞ്ഞം: തുറമുഖത്ത് നടക്കുന്ന സമരത്തിനെതിരെ വിഴിഞ്ഞം പ്രാദേശിക കൂട്ടായ്‌മയുടെ നേതൃത്വത്തിൽ ഇന്നലെ പദ്ധതി പ്രദേശത്ത് കരിദിനം ആചരിച്ചു. വിഴിഞ്ഞം തുറമുഖം നടപ്പിലാക്കണമെന്നും സമരം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് മുക്കോല ജംഗ്ഷനിൽ പ്രതിഷേധ സംഗമം നടത്തി.

ട്രിവാൻഡ്രം ചേംബർ ഒഫ് കൊമേഴ്‌സ് ഗവേണിംഗ് ബോഡി മെമ്പർ സനൽകുമാർ ഉദ്ഘാടനം ചെയ്‌തു. മുല്ലൂർ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. വെങ്ങന്നൂർ ഗോപകുമാർ, വിൽഫ്രഡ് കുലാസ്, പാറവിള വിജയൻ, അഡ്വ. മോഹൻകുമാർ, ഓമന, ചൊവ്വര സുനിൽ, തോട്ടം കാർത്തികേയൻ, മുല്ലൂർ മോഹനചന്ദ്രൻ നായർ, പുളിങ്കുടി ശശി, പവനസുധൻ, സഞ്ജുലൻ, സഫറുള്ളഖാൻ, മുക്കോല സന്തോഷ്‌, സതികുമാർ എന്നിവർ സംസാരിച്ചു.