വിഴിഞ്ഞം: വെങ്ങാനൂർ കല്ലുവെട്ടാൻകുഴി ജോ വർഗ്ഗീസിന്റെ പണിതീരാത്ത വീടിന്റെ വാതിൽ കുത്തിത്തുറന്ന് മോഷണശ്രമം. ഒന്നും നഷ്ടപ്പെട്ടില്ല. ഇന്നലെ രാവിലെ 4 ന് ആയിരുന്നു സംഭവം. 18 വയസ്സോളം വരുന്ന 3 പേരടങ്ങുന്ന സംഘം വീടിന്റെ മതിൽ ചാടി പുറത്തേക്കുപോകുന്നത് സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. കുറച്ചു സമയം കറണ്ട് ഇല്ലാതിരുന്നതിനാൽ ഇവർ വീട്ടിൽ കയറുന്ന ദൃശ്യം ലഭിച്ചില്ലെന്ന് വീട്ടുടമ പറഞ്ഞു. ഇവർ മലയാളമാണ് സംസാരിച്ചിരുന്നതെന്നും വീട്ടിൽ നിന്ന് ഒന്നും ലഭിക്കാത്തതിനാൽ വീട്ടുടമയെ അസഭ്യം പറയുന്നത് കേൾക്കാമെന്നും ഇയാൾ പറഞ്ഞു.