പോത്തൻകോട്: നവോത്ഥാന പ്രസ്ഥാനങ്ങളുടെ ചൈതന്യധാരയിൽ തിളങ്ങുന്ന ശാന്തിഗിരിയിൽ മുഴങ്ങുന്നത് സഹോദര സ്നേഹമാണെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. നവപൂജിതം ആഘോഷങ്ങളോടനുബന്ധിച്ച് സഹകരണ മന്ദിരത്തിൽ നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അദ്ധ്യക്ഷത വഹിച്ചു. സാധാരണ മനുഷ്യരിലേക്ക് ഇറങ്ങിച്ചെന്ന് അന്ധകാരത്തെ മാറ്റി വെളിച്ചം വിതറിയ ഋഷിവര്യനാണ് ശ്രീ കരുണാകരഗുരുവെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ജെ.ചിഞ്ചുറാണി, മന്ത്രി അഹമ്മദ് ദേവർ കോവിൽ, മെത്രപ്പൊലീത്ത ഡോ.ജോസഫ് മാർ ബർണാബ, മുൻ മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, എം.എം. മണി, എം.എം.ഹസൻ, എച്ച്.സലാം എം.എൽ.എ, ഡോ. പി.കെ.ബിജു തുടങ്ങിയവർ സംസാരിച്ചു. സ്വാമി ഭക്തദത്തൻ ജ്ഞാന തപസ്വി സ്വാഗതവും, രാജീവ് .എസ് കൃതജ്ഞതയും പറഞ്ഞു.