അതിയന്നൂർ: മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ. ചന്ദ്രന്റെ 10ാം ചരമ വാർഷികവും അനുസ്മരണ സമ്മേളനവും കെ.പി.സി.സി വൈസ് പ്രസിഡന്റ്‌ വി.ടി ബൽറാം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ കെ.ബി. ശശാങ്കൻ അദ്ധ്യക്ഷത വഹിച്ചു. എൻ. ചന്ദ്രന്റെ കുടുംബം, ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌ അവനീന്ദ്രകുമാർ, കെ.പി.സി.സി ജനറൽ സെക്രട്ടറി മര്യാപുരം ശ്രീകുമാർ, കെ.പി.സി.സി സെക്രട്ടറി ആർ.വി. രാങ്ക്ലിൻ, ഡി.സി.സി ജനറൽ സെക്രട്ടറി മാരായമുട്ടം സുരേഷ്, ഡി.സി.സി മെമ്പർ അജയകുമാർ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വീണ എസ്. നായർ, ബാലരാമപുരം ജില്ലാ പഞ്ചായത്ത്‌ മെമ്പർ വിനോദ് കോട്ടുകാൽ, ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറി റസ്സൽ, അതിയന്നൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.പി. സുനിൽകുമാർ, വൈസ് പ്രസിഡന്റ്‌ അനിത, പ്രവാസി കോൺഗ്രസ് അതിയന്നൂർ മണ്ഡലം പ്രസിഡന്റ്‌ സനിൽകുമാർ, കർഷക കോൺഗ്രസ്‌ അതിയന്നൂർ മണ്ഡലം പ്രസിഡന്റ്‌ സനൽകുമാർ. എസ്.ഐ, ശബരിമുട്ടം വാർഡ് മെമ്പർ നിർമ്മലകുമാരി, യൂത്ത് കോൺഗ്രസ്സ് അതിയന്നൂർ മണ്ഡലം പ്രസിഡന്റ്‌ അഭിജിത്ത് താന്നിമൂട്, യൂത്ത് കോൺഗ്രസ് ബ്ലോക്ക്‌ പ്രസിഡന്റ്‌ ചെങ്കൽ റെജി, യൂത്ത് കോൺഗ്രസ് ബ്ലോക്ക്‌ ജനറൽ സെക്രട്ടറി അതുൽ കമുകിൻകോട്,കെ.എസ്.യു ബ്ലോക്ക്‌ പ്രസിഡന്റ്‌ അരുൺഎസ്.കെ, വാർഡ് മെബേർസ്, മുതിർന്ന കോൺഗ്രസ് നേതാക്കൾ, യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.