
കിളിമാനൂർ:സ്വതന്ത്ര തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ അസംഘടിത മേഖലയിൽ നടക്കുന്ന തൊഴിലാളി മുന്നേറ്റം മാതൃകാപരമാണെന്ന് അടൂർ പ്രകാശ് എം.പി. എസ്.ടി.യു കിളിമാനൂർ യൂണിറ്റിന്റെ എട്ടാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റും എസ്.ടി.യു ജില്ലാ വൈസ് പ്രസിഡന്റുമായ വിജയകുമാരി അദ്ധ്യക്ഷത വഹിച്ചു. എസ്.ടി.യു ദേശീയ പ്രസിഡന്റ് അഡ്വ. എം.റഹ്മത്തുള്ള ഉപഹാരം നൽകി. സമാപന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ജി.മാഹീൻ അബൂബക്കർ ഉദ്ഘാടനം ചെയ്തു. കെ.പി. മുഹമ്മദ് അഷ്റഫ്,എ .കരീം, റ്റി.ആർ.മനോജ്, ജി.ജി.ഗിരി കൃഷ്ണൻ, ബൻഷ ബഷീർ, കെ.ഗിരിജ, ജയകാന്ത്,രാധാകൃഷ്ണൻ,ഷീബാ ബീവി,എസ്. സുമ,ഹാഷിം കരവാരം, ജാഗീഷ് ചന്ദ്രൻ, ആലങ്കോട് സിദ്ദിഖ്, അബ്ദുൽ സത്താർ,ഒ.പി.കെ ഷാജി, അഡ്വ.പ്രസന്നകുമാർ, ലിതിൻ,വഞ്ചവം ഷറഫ്, കല്ലമ്പലം ജവാദ്,പേട്ട അശോകൻ,നാഗച്ചേരി ദിലീപ്, ജുനൈദ് പുലിപ്പാറ,തൊളിക്കോട് നൗഷാദ്, അൽ അമീൻ,മംഗലപുരം ഷാജി,കുമാരി ഉഷ എന്നിവർ സംസാരിച്ചു.