pakal

വെഞ്ഞാറമൂട്: പകൽവീട്ടിലെ അമ്മമാർക്ക് ഓണക്കോടിയും മധുരവും പായസവുമായി വിദ്യാർത്ഥികൾ എത്തി.വെഞ്ഞാറമൂട് മുക്കുന്നൂർ സ്നേഹ സ്പർശം പകൽ വീട്ടിലെ അമ്മമാർക്കാണ് ഓണക്കോടിയുമായി ആലന്തറ സർക്കാർ യു.പി സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരുമെത്തിയത്. കഴിഞ്ഞ ദിവസം പകൽ വീട്ടിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും എത്തിയതോടെ അമ്മമാർ സന്തോഷത്തിലായി.

ഓണക്കോടികൾ നൽകുകയും അമ്മാർക്കൊപ്പം കുശലാന്വേഷണം നടത്തി പായസവും കഴിച്ചാണ് മടങ്ങിയത്. പ്രധാന അദ്ധ്യാപിക ആർ.എസ്.പുഷ്പകുമാരി,അദ്ധ്യാപകരായ ഷിബിൻ,വിജയശ്രീ, വിനീത,പി.ടി.എ പ്രസിഡന്റ്‌ ബൈജു,പി.ടി.എ അംഗം അപ്പു എന്നിവർ കുട്ടികൾക്കൊപ്പം പകൽ വീട്ടിൽ എത്തി.