prethishedha-koottayma

കല്ലമ്പലം:സി.പി.എം ജില്ലാ കമ്മറ്റി ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് നാവായിക്കുളം എതുക്കാട് ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിക്ഷേധ കൂട്ടായ്മ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ജി.രാജു ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി മുല്ലനല്ലൂർ ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു.ഐ.എൻ.എൽ ജില്ലാ സെക്രട്ടറി സജീർ കല്ലമ്പലം,സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി സലിം കുമാർ,ജി.വിജയകുമാർ,ഷാഫി എന്നിവർ സംസാരിച്ചു.