കല്ലമ്പലം: ഗാന്ധിദർശൻ സമിതി പള്ളിക്കൽ മണ്ഡലം കമ്മിറ്റി എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും സർവീസിൽ നിന്ന് വിരമിച്ച ഗാന്ധിദർശൻ സഹയാത്രികരെയും അനുമോദിച്ചു.ബ്ലോക്ക്‌ മെമ്പർ അഫ്സൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മൂതല രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് കുന്നിൽ ഫൈസി സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് കെ. മോഹനൻ മുഖ്യപ്രഭാഷണവും നടത്തി.ഡി.സി.സി മെമ്പർ കെ.ആർ നാസർ,പഞ്ചായത്ത് അംഗങ്ങളായ ഷിബിലി,മുബാറക്, തസ്‌ലിന,മണ്ഡലം സെക്രട്ടറി മാനിഷാ,ഐ.എൻ.സി മണ്ഡലം വൈസ് പ്രസിഡന്റ് അഭിലാഷ്,സേവാദൾ മണ്ഡലം പ്രസിഡന്റ് അനൂപ്, മഹിളാ കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി അഡ്വ.രഞ്ജു,സമിതി ജില്ലാ കമ്മിറ്റി അംഗം എ.ആർ ഷുജ, കവിയും കോൺഗ്രസ്‌ നേതാവുമായ ഉല്ലാസ്,ഡി.കെ.ടി.എഫ് മണ്ഡലം പ്രസിഡന്റ് കെ.സുജാത,എം.ജാസി,ആർ.രഘു തുടങ്ങിയവർ പങ്കെടുത്തു.