വിതുര:പ്രസിദ്ധമായ വിതുര സെന്റ്‌തോമസ് മലങ്കര സുറിയാനികത്തോലിക്കാദേവാലയത്തിലെ പരിശുദ്ധമാതാവിന്റെ ജനനതിരുനാളും,ഇടവകതിരുനാൾ ആഘോഷവും സെപ്തംബർ ഒന്നുമുതൽ എട്ട് വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഇടവകഭാരവാഹികളായ ഫാദർഅനി സക്കറിയ,സി.ലിസ്യൂ,സജികുമാർ,സെലിൻജോൺ എന്നിവർ അറിയിച്ചു.ഒന്നിന് വൈകിട്ട് 4.30 ന് തിരുനാൾകൊടിയേറ്റ് തുടർന്ന് ജപമാല,സന്ധ്യാപ്രാർത്ഥന,മദ്ധ്യസ്ഥപ്രാർത്ഥന,വിശുദ്ധകുർബാന.പാദർഫിലിപ്പ് വലിയകാവുങ്കൽ മുഖ്യകാർമ്മികത്വം വഹിക്കും.2 ന് നടക്കുന്ന ചടങ്ങുൾക്ക് ഫാദർ ബോണി.കെ.അലക്സും,3ന് പാദർഡാനിയേൽകല്ലിലും,4ന് നെടുമങ്ങാട് എം.സി.എ ഡയറക്ടർ ജേക്കബും,5ന്ഫാദർ അരുൺ ഏറത്തും,6ന് ഫാദർ ജോസ്‌കുരുവിളയും,7 ന് ഫാദർ ആബേൽമാത്യുവും,8 ന് ഫാദർ ജോസ്മാത്യു കരിമ്പിലും ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും.11ന് രാവിലെ 8.30ന് പ്രഭാതപ്രാർത്ഥന,വിശുദ്ധകുർബാന,പെരുനാൾ കൊടിയിറക്ക് എന്നിവ ഉണ്ടാകും.