തിരുവനന്തപുരം:തിരുവനന്തപുരം നോർത്ത് കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുട്ടട ബ്രാഞ്ച് ഓഫീസ് ഉദ്‌ഘാടനം ഇന്ന് വൈകിട്ട് 4ന് വി.കെ.പ്രശാന്ത് എം.എൽ.എ നിർവഹിക്കും.വാർഡ് കൗൺസിലർ ആർ.സുരകുമാരി,മുട്ടട റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പ്രൊഫ.എസ്.ശിവൻ,മുട്ടട അഞ്ചുമുക്ക് റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി.എസ്. അനിൽകുമാർ,പഴയ മുടിപ്പുര ലൈൻ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.വിക്രമൻ നായർ,സൊസൈറ്റി പ്രസിഡന്റ് വി.ഉണ്ണികൃഷ്ണൻ,സെക്രട്ടറി രധീഷ്‌ ശശി എന്നിവർ പങ്കെടുക്കും.