വർക്കല:ദീർഘകാലമായി മുടങ്ങിക്കിടന്ന കാപ്പിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് കെ.എസ്.ആർ.ടി.സി സർവീസ് പുനരാരംഭിച്ചു.ആറ്റിങ്ങൽ ഡിപ്പോയിൽ നിന്ന് രാവിലെ 5.50ന് കാപ്പിലേക്ക് ആരംഭിക്കുന്ന സർവീസ് 7.15ന് കല്ലമ്പലം ആറ്റിങ്ങൽ വഴി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് തിരിക്കും.ഉച്ചയ്ക്ക് 1.45ന് മെഡിക്കൽ കോളേജിൽ നിന്നും ആറ്റിങ്ങൽ വഴി 3.30ന് വർക്കലയിലും 3.50ന് കാപ്പിലും എത്തിച്ചേരും. 4.10ന് കാപ്പിൽ നിന്നും ആറ്റിങ്ങലേക്ക് സർവീസ് നടത്തും.