dharna

വർക്കല: തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിൽദിനങ്ങൾ 20 ആക്കി പരിമിതപ്പെടുത്തിയ കേന്ദ്രസർക്കാർ തീരുമാനം പദ്ധതി അട്ടിമറിക്കാനാണെന്നാരോപിച്ച് തൊഴിലുറപ്പ് വർക്കേഴ്സ് യൂണിയൻ ഇടവ ഏരിയാ സമിതിയുടെ നേതൃത്വത്തിൽ ധർണ നടത്തി. വേതനം 600 രൂപയാക്കുക, പണിയായുധങ്ങൾ മൂർച്ചകൂട്ടാൻ നൽകിയിരുന്ന തുക പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരസമിതി ഉന്നയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക് ധർണ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശുഭ ആർ.എസ്.കുമാർ, വർക്കേഴ്സ് ഏരിയാ പ്രസിഡന്റ് ഹർഷാദ്സാബു, സെക്രട്ടറി ബി.ഷൈലജ, ഗ്രാമപഞ്ചായത്തംഗങ്ങളായ റിയാസ്, സതീശൻ, വഹാബ് എന്നിവർ സംസാരിച്ചു.