
തിരുവനന്തപുരം: കൊല്ലത്തെ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് യു.ജി.സിയുടെ ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബ്യൂറോയുടെ അനുമതി ലഭിച്ചില്ലെങ്കിൽ മാത്രം മറ്റ് സർവകലാശാലകളിൽ വിദൂര, പ്രൈവറ്റ് പഠനത്തിന് അനുമതി നൽകുമെന്ന് മന്ത്രി ആർ.ബിന്ദു നിയമസഭയിൽ പറഞ്ഞു. ഓപ്പൺ സർവകലാശാല നടത്താനുദ്ദേശിക്കുന്ന 12ബിരുദ, 5ബിരുദാനന്തര ബിരുദ കോഴ്സുകൾ ഒഴികെ മറ്റ് കോഴ്സുകൾ യു.ജി.സി അനുമതിയോടെ നടത്താൻ കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾക്ക് അനുമതി നൽകി ഉത്തരവിറക്കി. ഓപ്പൺ സർവകലാശാലയിൽ വെർച്വൽ സന്ദർശനം നടത്തുമെന്ന് യു.ജി.സി അറിയിച്ചിട്ടുണ്ട്. അനുമതി ലഭിച്ചാൽ അവിടെ ഇക്കൊല്ലം തന്നെ കോഴ്സുകൾ തുടങ്ങും. പ്രവേശനത്തിന് സെപ്തംബറിൽ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.