തിരുവനന്തപുരം:മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ താഴമ്പള്ളി,കഠിനംകുളം ഭാഗത്തെ തീരസംരക്ഷണ പ്രവൃത്തികൾ കിഫ്ബിയുടെ അംഗീകാരം നേടിയെടുത്ത ശേഷം സെപ്തംബർ അവസാനത്തോടെ തുടങ്ങുമെന്ന് മന്ത്രി വി.അബ്ദുറഹിമാൻ നിയമസഭയിൽ പറഞ്ഞു.തീരദേശ വികസന കോർപ്പറേഷൻ തയ്യാറാക്കിയ പദ്ധതിയുടെ പരിഷ്കരിച്ച എസ്റ്റിമേറ്റ് കിഫ്ബിക്ക് സമർപ്പിച്ചിരിക്കുകയാണ്.പ്രവർത്തിക്ക് സർക്കാർ സാങ്കേതികാനുമതി നൽകിയിട്ടുണ്ടെന്നും വി.ശശിയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.