ആറ്റിങ്ങൽ: സി.പി.എമ്മിന്റെ പാർട്ടി ഓഫീസുകളും ജനനേതാക്കളുടെ വീടുകളും വാഹനങ്ങളെയും ഇരുട്ടിന്റെ മറവിൽ തകർക്കുന്ന ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും അതിക്രമം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സി.ഐ.ടി.യു ആറ്റിങ്ങൽ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.
കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം കച്ചേരി നടയിൽ സമാപിച്ചു.തുടർന്നുള്ള യോഗം സി.ഐ.ടി.യു ഏരിയാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗമായ വിജയകുമാർ അദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം സി.പയസ്, എം.മുരളി, എസ്.ജോയി, അനിൽ ആറ്റിങ്ങൽ, ബി.രാജീവ്, അജി പള്ളിയറ, ആർ.എസ്.അരുൺ, വി.ശശി. എസ്.ജി.ദിലീപ്കുമാർ, എ.അൻഫർ, ജി.സന്തോഷ് കുമാർ, ഗായത്രിദേവി, എസ്.സുധീർ തുടങ്ങിയവർ സംസാരിച്ചു.