മുടപുരം:എഫ്.എസ്.ഇ.ടി.ഓ കിഴുവിലം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴുവിലം പ്രദേശത്തെ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും കുടുംബ സംഗമം മുടപുരം അനുഭവം പാഠശാലയിൽ നടന്നു.ആർ.കെ.ബാബു ഉദ്ഘാടനം ചെയ്തു.എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരം ശശിധരൻ നായർ വിതരണം ചെയ്തു.എൻ.ജി.ഒ യൂണിയൻ താലൂക്ക് നേതാവ് ലാലു അദ്ധ്യക്ഷത വഹിച്ചു.എൻ.എസ്.അനിൽ സ്വാഗതവും വിവേക് നന്ദി പറഞ്ഞു.