പൂവാർ:എസ്.എൻ.ഡി.പി യോഗം കരുംകുളം ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം കരുംകുളം ശ്രീനാരായണഗിരിയിൽ സെപ്തംബർ 8,9,10 തീയതികളിൽ നടക്കും.8ന് രാവിലെ 6.30ന് പ്രാർത്ഥന,10ന് ശാഖാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ് ബാബു പതാക ഉയർത്തും.വൈകിട്ട് 6.30ന് തിരുവോണദിന വിശേഷാൽ പൂജ,സമൂഹപ്രാർത്ഥന,ഗുരു ബാഷ്പാഞ്ജലി,7.20ന് ശ്രീനാരായണ കലാ സാംസ്കാരിക സമിതി അവതരിപ്പിക്കുന്ന 'ഡ്രീം നൈറ്റ് - 2022'. 9ന് രാവിലെ 9ന് കലാമത്സരങ്ങൾ. വൈകിട്ട് 7ന് ഓണക്കിറ്റ് വിതരണോദ്ഘാടനം എസ്.എൻ.ഡി.പി യോഗം കോവളം യൂണിയൻ വൈസ് പ്രസിഡന്റ് പെരിങ്ങമല സുശീലൻ നിർവഹിക്കും.എസ്.എൻ.ഡി.പി യോഗം കേന്ദ്ര വനിത സംഘം ട്രഷറർ ഗീതാ മധു ആശംസകളറിയിക്കും. കോവളം യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് മുല്ലൂർ വിനോദ് കുമാർ,കമ്മിറ്റി അംഗങ്ങളായ എ.ഹരികുമാർ സ്വാഗതവും,എം.മംഗള ബാബു നന്ദിയും പറയും.10ന് വൈകിട്ട് 7ന് സാംസ്കാരിക സമ്മേളനത്തിൽ എസ്.എൻ.ഡി.പി കോവളം യൂണിയൻ ഡയറക്ടർ ബോർഡ് അംഗം കരുംകുളം പ്രസാദ് സ്വാഗതം പറയും.ശാഖാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ് ബാബു അദ്ധ്യക്ഷത വഹിക്കും.നവകേരളം പദ്ധതി കോ-ഓർഡിനേറ്റർ ഡോ.ടി.എൻ.സീമ ഉദ്ഘാടനം ചെയ്യും. വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ഡോ.ജി.എസ്.പ്രദീപ് മുഖ്യപ്രഭാഷണം നടത്തും. കോട്ടയം ഗുരുനാരായണ സേവാനികേതൻ എസ്.സനിൽകുമാർ ആദ്ധ്യാന്മിക പ്രഭാഷണവും, എസ്.എൻ.ഡി.പി യോഗം കോവളം യൂണിയൻ പ്രസിഡന്റ് ടി.എൻ.സുരേഷ് ജയന്തിദിന സന്ദേശവും നൽകും. കോവളം യൂണിയൻ സെക്രട്ടറി തോട്ടം പി.കാർത്തികേയൻ പ്രഭാഷണവും ശാഖാ സെക്രട്ടറി ബി.ഉദയകുമാർ നന്ദിയും പറയും. തുടർന്ന് രാത്രി 9ന് തിരുവനന്തപുരം ഡിജിറ്റൽ വോയിസ് അവതരിപ്പിക്കുന്ന ഗാനമേള.