തിരുവനന്തപുരം:കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കേരള സാങ്കേതിക സർവകലാശാലയുടെ ധനസഹായത്തോടെ നടത്തുന്ന ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം തുടങ്ങി. ഗവൺമെന്റ് എൻജിനിയറിംഗ് കോളേജ് ഇലക്ട്രിക്കൽ എൻജിനിയറിംഗ് വിഭാഗം ഡോ.വി.ആർ.ജിഷ ഉദ്ഘാടനം ചെയ്തു. മുട്ടത്തറ എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പൽ ബിജോയ് എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് മേധാവി ഡോ.റിനി ജോൺസ് മുഖ്യപ്രഭാഷണം നടത്തി. വകുപ്പ് മേധാവികളായ ഡോ.സി.ശ്രീകാന്ത്,ഡോ.സതീഷ് കുമാർ.എം,പ്രൊഫ.ബിന്ദു ജെ.എസ്,പ്രൊഫ.അനു എസ്.മറ്റം,കോഴ്സ് കോ ഓർഡിനേറ്റർ പ്രൊഫ.സന്തോഷ്.ബി.എസ്,പ്രൊഫ.ബിജു.പി എന്നിവർ സംസാരിച്ചു.