
ചിറയിൻകീഴ്: എസ്.എൻ.ഡി.പി യോഗം മുട്ടപ്പലം ദൈവദശകം ശാഖയുടെ കുടുംബ സമ്മേളനവും - പ്രതിഭാ സംഗമവും ചിറയിൻകീഴ് യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി ഉദ്ഘാടനം ചെയ്തു.ശാഖാ യോഗം പ്രസിഡന്റ് കെ.ശശി അദ്ധ്യക്ഷത വഹിച്ചു.വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഷീൽഡും ക്യാഷ് അവാർഡുകളും നൽകി ആദരിച്ചു.ശാഖാതലത്തിൽ തുടർ ചികിത്സയ്ക്കായി തിരഞ്ഞെടുത്ത കുടുംബങ്ങൾക്കുള്ള ധനസഹായം യോഗം ഡയറക്ടർ അഴൂർ ബിജു,യൂണിയൻ കൗൺസിലർ സി.കൃത്തിദാസ് എന്നിവർ വിതരണം ചെയ്തു.കുടുംബാംഗങ്ങൾക്കുള്ള സൗജന്യ ഭക്ഷ്യധാന്യ ഓണക്കിറ്റുകളുടെ വിതരണോദ്ഘാടനം യൂണിയൻ പ്രതിനിധി ബൈജുതോന്നയ്ക്കൽ നിർവഹിച്ചു. ദൈവദശകം ശാഖാ യോഗം സെക്രട്ടറി ജി.രാജൻ,വൈസ് പ്രസിഡന്റ് പി.സത്യൻ,യൂണിയൻ പ്രതിനിധി വി.സുരേഷ്ബാബു,അഴൂർ ശാഖാ സെക്രട്ടറി വി.സിദ്ധാർഥൻ, പ്രസിഡന്റ് സി.ത്യാഗരാജൻ, മുട്ടപ്പലം ശാഖാ യോഗം - വനിതാ സംഘം ഭാരവാഹികളായ എൻ.ശശിധരൻ, കെ.ഉദയൻ, മിനിജയൻ,ഷീലസത്യൻ,ബേബിഅനിരുദ്ധൻ,ലളിത,റീജ എന്നിവർ സംസാരിച്ചു.