തിരുവനന്തപുരം:ഖാദർ കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയുക,അഞ്ചു വർഷം സേവനം പൂർത്തിയാക്കിയ ജൂനിയർ അദ്ധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകുക,ക്ഷാമബത്ത കുടിശികയടക്കം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ഹയർസെക്കൻഡറി ടീച്ചേഴ്സ് യൂണിയൻ (കെ.എച്ച്.എസ്.ടി.യു) ഇന്ന് നടത്തുന്ന സെക്രട്ടറിയേറ്റ് ധർണ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും.പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.