കിളിമാനൂർ : പഴയകുന്നുമ്മൽ കൃഷി ഭവൻ ഓണ വിപണി സെപ്റ്റംബർ 4 മുതൽ 7 വരെ പഴയകുന്നുമേൽ രാജരവിവർമ കമ്മ്യൂണിറ്റി ഹാളിൽ നടത്തും.കൃഷി വകുപ്പിന്റെ കീഴിൽ ജില്ലാതലത്തിൽ തീരുമാനിക്കുന്ന സംഭരണ വിലയിൽ കർഷകരുടെ കാർഷിക ഉത്പന്നങ്ങൾ പഴയകുന്നുമേൽ കൃഷിഭവനിൽ വാങ്ങുന്നതാണ്.ഉല്പന്നങ്ങൾ ഓണ വിപണിക്കായി കൃഷിഭവനിൽ നൽകാൻ താല്പര്യമുള്ള കർഷകർ സെപ്റ്റംബർ ഒന്നിന് വൈകിട്ട് 5ന് മുമ്പായി പഴയകുന്നുമേൽ കൃഷിഭവനിൽ അറിയിക്കേണ്ടതാണ്.