തിരുവനന്തപുരം: ചുമട്ടുതൊഴിലാളികളുടെ തൊഴിൽ സംരക്ഷണം ഉറപ്പാക്കണമെന്നും കയറ്റിറക്ക് മേഖലയിലെ തൊഴിൽ വിഷയങ്ങളിൽ ഹൈക്കോടതിയുടെ ഇടപെടലുകൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഓൾ കേരള ഹെഡ്ലോഡ് വർക്കേഴ്സ് യൂണിയൻ (എ.കെ.എച്ച്.‌ഡബ്ല്യു.യു)​ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തി.സംസ്ഥാന ചുമട്ടുതൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന പ്രസിഡന്റ് കെ.എസ്.ഇന്ദുശേഖരൻ നായർ ധർണ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി പി.എസ്.നായിഡു അദ്ധ്യക്ഷത വഹിച്ചു.എ.കെ.എച്ച്.‌ഡബ്ല്യു.യു സംസ്ഥാന സെക്രട്ടറി കെ.പി.ശങ്കരദാസ്, കെ.നിർമ്മൽകുമാർ,​ ഡി.ടൈറ്റസ്, സുന്ദരേശൻ നായർ, ഊക്കോട് കൃഷ്ണൻകുട്ടി, ആര്യനാട് രാമചന്ദ്രൻനായർ,പട്ടം ശശിധരൻ, ഓൾസെയിന്റ്സ് അനിൽ, മൈക്കിൾ ബാസ്റ്റ്യൻ, പോത്തൻകോട് ഷുക്കൂർ,​ ചാല സജാദ്, വി.എസ്.മുരുകേശൻ, മോസസ്, നിശാന്ത്, പൂവച്ചൽ സെയ്ദ്, ഇ.എം.റഹീം, റഷീദ് എന്നിവർ പങ്കെടുത്തു.