veena-geroge

തിരുവനന്തപുരം: വിദേശത്ത് നിന്ന് വരുന്ന മുതിർന്നവർക്കും കുട്ടികൾക്കും കേരളത്തിൽ ലഭ്യമായ കൊവിഡ് വാ‌ക്സിൻ രണ്ടാം ഡോസായോ മുൻകരുതൽ ഡോസായോ സ്വീകരിക്കാം. ഇത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പ് ലഭിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു.

വിദേശത്ത് ഒരു ഡോസ് എടുത്ത് വരുന്നവർക്ക് അത് ഇന്ത്യയിൽ ലഭ്യമല്ലാത്തതിനാൽ രണ്ടാം ഡോസും രണ്ടു ഡോസും എടുത്തു വരുന്നവർക്ക് കരുതൽ ഡോസും എടുക്കാനാവാത്ത സ്ഥിതിയായിരുന്നു.

ഇക്കാര്യം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചിരുന്നു.

ഇവിടെ യഥേഷ്ടം ലഭ്യമായ കൊവിഷീൽഡോ കൊവാക്‌സിനോ തിരഞ്ഞെടുക്കാം. എന്നാൽ 12 മുതൽ 14 വരെ വയസുള്ള കുട്ടികൾക്ക് കോർബിവാക്‌സും 15 മുതൽ 17വരെയുള്ള കുട്ടികൾക്ക് കൊവാക്‌സിനുമായിരിക്കും ലഭിക്കുക.

18 വയസിന് മുകളിലുള്ളവർക്ക് രണ്ടാം ഡോസ് എടുത്ത് 6 മാസത്തിന് ശേഷം കരുതൽ ഡോസ് എടുക്കാം. പഠനത്തിനോ ജോലിക്കോ വിദേശത്ത് പോകുന്നവർക്ക് 90 ദിവസം കഴിഞ്ഞും കരുതൽ ഡോസ് എടുക്കാം. സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ളവർക്ക് കരുതൽ ഡോസ് സർക്കാർ വാക്സിനേഷൻ സെന്ററുകളിൽ സെപ്തംബർ അവസാനം വരെ സൗജന്യമാണ്.

വാക്‌‌സിൻ സ്ഥിതി

12 മുതൽ 14വരെ

ആദ്യ ഡോസ് 79%

രണ്ടാം ഡോസ് 47%

15 മുതൽ 17 വരെ

ആദ്യഡോസ് 86%

രണ്ടാം ഡോസ് 61%

18ന് മുകളിൽ

ആദ്യ സോഡ് 100%

രണ്ടാം ഡോസ് 89%

കരുതൽ ഡോസ് 13%