gh

ശിവഗിരി:ശിവഗിരി ശ്രീനാരായണ കോളേജിൽ വാർഷികാഘോഷവും പൂർവ വിദ്യാർത്ഥി സംഗമവും നടന്നു. പ്രിൻസിപ്പലും സംഘടനയുടെ പ്രസിഡന്റുമായ ഡോ.കെ.സി.പ്രീതയുടെ അദ്ധ്യക്ഷതയിൽ കോളേജ് ഓഡിറ്റോറിയത്തിൽ ചേർന്ന പൂർവ വിദ്യാർത്ഥി കുടുംബ സംഗമം മുൻസിപ്പൽ ചെയർമാൻ കെ.എം.ലാജി ഉദ്ഘാടനം ചെയ്തു. എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം അജി എസ്.ആർ.എം, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിതാസുന്ദരേശൻ തുടങ്ങിയവർ സംസാരിച്ചു. "ഗുരുവന്ദനം''ചടങ്ങിൽ പ്രൊഫ. ശരത്ചന്ദ്രൻ, ഡോ.എൽ.തുളസീധരൻ, പ്രൊഫ.വി.ജയശ്രീ, പ്രൊഫ.സജീന ,ഡോ. എസ്. ഷീബ എന്നിവരെ ആദരിച്ചു. രാഷ്ട്രപതിയുടെയും മുഖ്യമന്ത്രിയുടെയും പുരസ്കാരങ്ങൾ ലഭിച്ച ഡിവൈ.എസ്.പി അശോകൻ , തഹസിൽദാർ നിസ, ഡെപ്യൂട്ടി തഹസിൽദാർ അജയൻ, പിഎച്ച്.ഡി. നേടിയ ഡോ. ജോളി (കെമിസ്ട്രി ), ഡോ.വി .സിനി (മലയാളം), ഡോ.ഉഷ ആർ.ബി (മലയാളം), ഡോ.ആർ.രേഷ്മ (കെമിസ്ട്രി ) എന്നിവരെയും പ്രമുഖ ആർക്കിടെക്റ്റും സാഹിത്യകാരനും ചിത്രകാരനുമായ അജി എസ്.ആർ.എം എന്നിവരെയും ആദരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി.

ഭാരവാഹികളായി ഡോ.കെ.സി .പ്രീത (പ്രിൻസിപ്പൽ ആൻഡ് പ്രസിഡന്റ് ), മധുദാമോദർ (വൈസ് പ്രസിഡന്റ് ), ജി.ശിവകുമാർ (സെക്രട്ടറി), പി.കെ.സുമേഷ് (ജോയിന്റ് സെക്രട്ടറി), ഡോ.വി.സിനി (ട്രഷറർ), കെ.എം.ലാജി, ഡോ.ജി.എസ്.ബബിത, അജി എസ്.ആർ.എം തുടങ്ങി 19 നിർവ്വാഹക സമിതിയംഗങ്ങളെയും തിരഞ്ഞെടുത്തു.ഗാനമേള, സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിരുന്നു.സെക്രട്ടറി ജി.ശിവകുമാർ സ്വാഗതവും നിയുക്ത വൈസ് പ്രസിഡന്റ് മധുദാമോദർ നന്ദിയും പറഞ്ഞു. അശ്വനി പ്രസന്നൻ പ്രാർത്ഥനാഗീതം ആലപിച്ചു.