കോവളം: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പൂർത്തീകരണത്തിനായി സർക്കാർ നടപടികൾ ഊർജിതമാക്കണമെന്ന് കോവളം വിഴിഞ്ഞം വികസന സമിതി ചെയർമാൻ കോവളം സുകേശൻ, ജനറൽ കൺവീനർ എസ്. ശിവകുമാർ എന്നിവർ സർക്കാരിനോട് ആവശ്യപ്പെട്ടു. മത്സ്യബന്ധന മേഖലയിലും അനുബന്ധ മേഖലയിലും തൊഴിൽ നഷ്ടമായവർക്ക് ന്യായമായ പാക്കേജിലൂടെ പുനരധിവാസം നൽകി സമരം അവസാനിപ്പിക്കണമെന്നും പ്രസ്‌താവനയിൽ വ്യക്തമാക്കി.