തിരുവനന്തപുരം: കെട്ടിട നിർമ്മാണമേഖലയിൽ നിന്ന്ക്ഷേമ ബോർഡിന് ലഭിക്കേണ്ട സെസ് പിരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ചുമതലപ്പടുത്താനുള്ള സർക്കാർ തീരുമാനം ഉ‌ടൻ നടപ്പാക്കണമെന്ന് കേരള നിർമ്മാണ തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന പ്രസിഡന്റ് കെ.പി.ശങ്കരദാസ് ആവശ്യപ്പെട്ടു.പെൻഷനും ആനുകൂല്യ കുടിശികയും ഓണത്തിന് മുൻപ് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കെട്ടിട നിർമാണതൊഴിലാളി യൂണിയൻ നടത്തിയ ധർണയുടെ ഭാഗമായുള്ള സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യൂണിയൻ പ്രസിഡന്റ് എസ്.എ.റഹീം അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ഡി.അരവിന്ദാക്ഷൻ, ട്രഷറർ പേട്ട രവീന്ദ്രൻ, സി.പി.മുരളി, എസ്.പി.വേണു എന്നിവർ പങ്കെടുത്തു.