തിരുവനന്തപുരം: സീമാറ്റ് കേരളയുടെ അക്കാഡമിക് ദ്വൈവർഷ ജേർണലായ എഡ്യുലീഡിന്റെ ആദ്യ ലക്കം മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി വി. ശിവൻകുട്ടിക്ക് നൽകി പ്രകാശനം ചെയ്തു. നിയമസഭയിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ സീമാറ്റ് കേരള ഡയറക്ടർ ബി. അബുരാജ്, ചീഫ് കോഓർഡിനേറ്റർ എ. സുരേഷ് ബാബു, കോഓർഡിനേറ്റർ ഡോ. അനന്തകുമാർ എസ്., എഡിറ്റർ ഡോ. ദിവിൻ മുരുകേശ് എം., കൺസൾട്ടന്റ് നിധിൻ.പി എന്നിവർ പങ്കെടുത്തു.