
നെടുമങ്ങാട്:എസ്.എൻ.ഡി.പി യോഗം നെടുമങ്ങാട് യൂണിയന് 5.18 കോടി രൂപ മൈക്രോഫിനാൻസ് ലോൺ അനുവദിച്ചു. തുകയുടെ ചെക്ക് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനിൽ നിന്ന് നെടുമങ്ങാട് യൂണിയൻ പ്രസിഡന്റ് എ. മോഹൻദാസും യൂണിയൻ സെക്രട്ടറി നെടുമങ്ങാട് രാജേഷും ചേർന്ന് ഏറ്റുവാങ്ങി. ചടങ്ങിൽ യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സന്നിഹിതനായിരുന്നു.സെപ്തംബർ 2ന് യോഗം ജനറൽ സെക്രട്ടറിയുടെ 85ാം പിറന്നാൾ ദിനത്തിൽ ഓരോ അംഗങ്ങൾക്കും അനുവദിച്ച ഓരോ ലക്ഷം രൂപവീതം വിതരണം ചെയ്യാനാണ് യൂണിയന്റെ തീരുമാനം. അന്നേദിവസം യൂണിയന്റെ പോഷക സംഘടനകളുടെ നേതൃത്വത്തിൽ വലിയ ആഘോഷപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. യൂണിയൻ വൈസ് പ്രസിഡന്റ് ഡോ.എസ്. പ്രതാപൻ, ഡയറക്ടർ ബോർഡ് മെമ്പർമാരായ അഡ്വ. പ്രദീപ് കുറുന്താളി, ജെ.ആർ. ബാലചന്ദ്രൻ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ ഗോപാലൻ റൈറ്റ്, അഡ്വ. ശ്രീലാൽ, കൗൺസിലർമാരായ അജയകുമാർ, സുരേഷ് ബാബു, ചെല്ലംകോട് സുരാജ്, ഷിജു വഞ്ചുവം,ശ്രീകുമാർ, ജിത്തു ഹർഷൻ, യൂണിയൻ വനിതാസംഘം പ്രസിഡന്റ് ലതകുമാരി, സെക്രട്ടറി കൃഷ്ണറൈറ്റ്, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് നന്ദിയോട് രാജേഷ്, പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.