തിരുവനന്തപുരം: ലാ കോളേജ് വരമ്പശേരി ദേവീ ക്ഷേത്രത്തിൽ ഇന്നലെ രാവിലെ മോഷണം .ഓഫീസിലെ കൗണ്ടറിന്റെ ഗ്രിൽ പൊളിച്ചായിരുന്നു മോഷണം. മേശയുടെ അറകൾ തുറന്ന നിലയിലായിരുന്നു. ദേവിയുടെ 5 സ്വർണപൊട്ടും അഞ്ഞൂറ് രൂപയും കമ്പ്യൂട്ടറിന്റെ സി.പി.യുവും മോഷണംപോയി. മോഷ്ടാക്കൾ ഓഫീസ് മുറിയ്ക്ക് കേടുപാടുകളും വരുത്തിയിട്ടുണ്ട് മ്യൂസിയം പൊലീസിൽ പരാതി നൽകിയതായി ക്ഷേത്രം സെക്രട്ടറി സി.എസ്.മോഹൻ അമ്പാടി അറിയിച്ചു.