pp

വർക്കല: വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രത്തിൽ ഉപദേവാലയ ഗോപുരങ്ങളുടെ സമർപ്പണവും കുംഭാഭിഷേകവും ക്ഷേത്രതന്ത്രി കെ.സി.നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടന്നു. ശിവക്ഷേത്രത്തിന്റെയും ശാസ്താ ക്ഷേത്രത്തിന്റെയും ഗോപുരങ്ങളാണ് നവീകരിച്ചത്. തുടർന്ന് നടന്ന പൊതുസമ്മേളനം ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് എൻജിനിയർ ആർ.സംഗീത് ഉദ്ഘാടനം ചെയ്തു. അസി.കമ്മിഷണർ ആർ.ശശികല അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ ആർ.അനിൽകുമാർ, കെ.എൽ.അനു, ദേവസ്വം വർക്കല സബ് ഗ്രൂപ്പ് അസി.കമ്മിഷണർ ആർ.ഹരിരാജ്, ക്ഷേത്രം അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ ആശാബിന്ദു, അസി. എൻജിനിയർ ജി.മനോജ്കുമാർ തുടങ്ങിയവർ പങ്കെടുത്തു. ശില്പിയായ കവലയൂർ സുനിൽ ബാബുവിനെ ആദരിച്ചു. ഭക്തജനകൂട്ടായ്മ യുടെ ശ്രമഫലമായിട്ടാണ് ഗോപുരങ്ങളുടെ നവീകരണം നടത്തിയത്.