adaram

മലയിൻകീഴ് : സി.പി.ഐ.സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മാറനല്ലൂരിൽ ചരിത്ര പ്രസിദ്ധമായ ഇണ്ടം തുരുത്തി മനയുടെ മാതൃകയിൽ നിർമ്മിച്ച സംഘാടക സമിതി ഓഫീസ് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.സി.പി.ഐ.ജില്ലാ കൗൺസിൽ അംഗം എൻ.ഭാസുരാംഗന്റെ അദ്ധ്യക്ഷതയിൽ സി.പി.ഐ.അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ,ജില്ലാ കൗൺസിൽ അംഗം വിളപ്പിൽ രാധാകൃഷ്ണൻ,മണ്ഡലം സെക്രട്ടറി ചന്ദ്രബാബു,ലോക്കൽ കമ്മിറ്റി സെക്രട്ടറി സുധീർഖാൻ എന്നിവർ സംസാരിച്ചു.ബികോം-എൽ.എൽ.ബി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അഭിരമ്യയ്ക്ക് യോഗത്തിൽ മന്ത്രി ജി.ആർ.അനിൽ ഉപഹാരം നൽകി അനുമോദിച്ചു.