
തിരുവനന്തപുരം: ടൂറിസം മേഖലയ്‌ക്ക് വ്യവസായങ്ങൾക്കുള്ള ആനുകൂല്യങ്ങളും ഇളവുകളും അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസും കെ.എൻ. ബാലഗോപാലും അറിയിച്ചതായി ക്ലാസിഫൈഡ് ഹോട്ടൽസ് ആൻഡ് റിസോർട്‌സ് അസോസിയേഷൻ അറിയിച്ചു.
ടൂറിസം രംഗത്തെ പ്രശ്‌നങ്ങൾ ചർച്ച ചെയ്‌ത് പരിഹരിക്കുന്നതിന് സംഘടിപ്പിച്ച ' ഫിനിക്‌സ് 2022 ' സെമിനാറിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾ സർക്കാരിന് സമർപ്പിച്ചപ്പോഴാണ് ഉറപ്പ് ലഭിച്ചതെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. അസോസിയേഷൻ പ്രസിഡന്റ് കെ.കെ. രാധാകൃഷ്‌ണൻ, ജനറൽ സെക്രട്ടറി കോട്ടുകാൽ കൃഷ്‌ണകുമാർ, മോഡറേറ്റർ രഘുചന്ദ്രൻ നായർ, പ്രോഗ്രാം ഓർഗൈനെസർ സിജിനായർ എന്നിവരാണ് റിപ്പോർട്ട് കൈമാറിയത്.