
തിരുവനന്തപുരം: ഒരു വർഷം മുൻപ് നിറുത്തലാക്കിയ കരിക്കകം വായനശാല വഴിയുള്ള ബസ് സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി കരിക്കകം ഇലങ്കം സ്ഥാനീയ സമിതി ഭാരവാഹികൾ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയ്ക്ക് നിവേദനം നൽകി.കരിക്കകത്തെ മന്ത്രിയുടെ വസതിയിൽ നടന്ന ചടങ്ങിൽ സമിതി ഭാരവാഹികളായ പ്രദീപ് കുമാർ ശണേശ്,രതീഷ്,ശ്രീജിത്ത്,ഷീല,ഷൈലജ തുടങ്ങിയവർ പങ്കെടുത്തു.