
മലയിൻകീഴ്: ബി.ജെ.പി വലിയറത്തല ഏര്യാ കമ്മിറ്റി പ്രസിഡന്റ് മലയിൻകീഴ് മണിയറ മധുരത്തിൽ പരേതനായ എം.ജയപ്രസാദിന്റെ മകൻ രാകേഷ് ചന്ദ് (41,നെയ്യാറ്റിൻകര സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ)നിര്യാതനായി. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഇന്നലെ ഉച്ചയോടെയായിരുന്നു മരണം .മലയിൻകീഴ് ഗവ.താലൂക്ക് ആശുപത്രി,നേമം ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനം എന്നിവ സ്ഥാപിക്കുന്നതിന് ഒരേക്കർ ഭൂമി വീതം നൽകിയ മണിയറ മാധവൻപിള്ളയുടെ പേരക്കുട്ടിയാണ് .ബി.എം.എസ് മേഖലാ ഓഫീസ് സ്ഥാപിക്കാൻ തന്റെ കുടുംബ ഓഹരിയിൽ നിന്ന് അടുത്തിടെ അഞ്ച് സെന്റ് സ്ഥലം രാകേഷ് സൗജന്യമായി നൽകിയിരുന്നു.കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മലയിൻകീഴ് പഞ്ചായത്തിലെ അണപ്പാട് വാർഡിൽ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്നു.മാതാവ് : മാധുരീ ദേവി.ഭാര്യ : പ്രിയ.ഏക സഹോദരി :പരേതയായ ശ്രീലക്ഷ്മി.സഞ്ചയനം : ഞായറാഴ്ച രാവിലെ 8 ന്.